കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 'ഓണശ്രീ 2025' വില്ലേജ് ഫെസ്റ്റിവലിന് ഇന്ന് സപ്തംബർ 3 ബുധനാഴ്ച സമാപനമാകും. ഇന്ന് വൈകുന്നേരം 6 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രത്നകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും.
മൈലാഞ്ചിയിടൽ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ചടങ്ങിൽ നടക്കും. തുടർന്ന് പ്രഭാത കലാവേദി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, സജിത്ത് കെ പാട്ടയം അവതരിപ്പിക്കുന്ന ഏകപാത്ര നാടകം 'ഭാവി', വൈഗ ശ്വേനി അവതരിപ്പിക്കുന്ന ഭരതനാട്യം, തുടർന്ന് ഫോക്കസ് ഓർക്കസ്ട്ര കൊളച്ചേരി അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.