'25 കോടിയുടെ ഭാഗ്യം' ; തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന 32 ലക്ഷം കടന്നു


തിരുവനന്തപുരം :- കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന 32 ലക്ഷം കടന്നു. പ്രകാശനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ 32,13,290 ടിക്കറ്റുകളാണ് വിറ്റുപോയത്. പതിവുപോലെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബംപർ ഭാഗ്യക്കുറിക്ക് ലഭിക്കുക. 

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. 500 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് 27ന് ഉച്ചയ്ക്ക് രണ്ടിനാണ്.

Previous Post Next Post