മയ്യിൽ :- കുന്നംകുളം പോലീസ് സ്റ്റേഷനിൽ മൃഗീയമായ മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിന് നീതി ലഭ്യമാക്കു, എസ് ഐ ഉൾപ്പെടെയുള്ള പോലീസ് ക്രിമിനലുകളെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ജയിലിൽ അടക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മയ്യിൽ കൊളച്ചേരി കുറ്റ്യാട്ടൂർ, ചേലേരി, മലപ്പട്ടം, നാറാത്ത്, കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. KPCC മെമ്പർ, ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ : ഫിലോമിന ഉദ്ഘാടനം ചെയ്തു. മയ്യിൽ മണ്ഡലം പ്രസിഡൻ്റ് സി.എച്ച് മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
കൊളച്ചേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ശശിധരൻ, DCC സെക്രട്ടറി കെ.സി ഗണേശൻ DCC എക്സിക്യൂട്ടീവ് അംഗം കെ.എം ശിവദാസൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.സി രമണി ടീച്ചർ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ, നാറാത്ത് മണ്ഡലം പ്രസിഡൻ്റ് പി.കെ ജയചന്ദ്രൻ, ചേലേരി മണ്ഡലം പ്രസിഡൻ്റ് കെ.മുരളീധരൻ, മോഹനാംഗൻ കണ്ണാടിപ്പറമ്പ്, എം.പി രാധാകൃഷ്ണൻ മലപ്പട്ടം, പി.കെ വിനോദൻ കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു. കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് ടി.പി സുമേഷ് സ്വാഗതം പറഞ്ഞു.