വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം മാനവിക ഏകത പ്രഭാഷണം സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം ഓണാഘോഷം തിമൃതോം 2k25ന്റെ ഭാഗമായി മാനവിക ഏകത പ്രഭാഷണം സംഘടിപ്പിച്ചു. വനിതാ സാഹിതി ജില്ലാ പ്രസിഡണ്ട് ജിഷ ചാലിൽ വിഷയം അവതരിപ്പിച്ചു. 

കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി ശശീന്ദ്രൻ ആശംസാ പ്രസംഗം നടത്തി. വി.രമേശൻ സ്വാഗതവും പി.പ്രസീത നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന യുഗ്മഗാന മത്സരത്തിൽ ദീക്ഷിത് ചന്ദ്രൻ - അമേയ രഘുനാഥ് ടീം വിജയികളായി.

Previous Post Next Post