വാഹനങ്ങളുടെ പുക പരിശോധന നിരക്ക് കുറച്ചു


തിരുവനന്തപുരം :- ആധുനികപരിശോധനാ സംവിധാനം സജ്ജീകരിക്കുന്നതിനായി പെട്രോൾ, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്കുയർത്തിയത് പിൻവലിച്ചു. ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുകപരിശോധനാ സംവിധാനം പരിഷ്ക്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടതിനെത്തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80 രൂപയായും കാറുകൾക്ക് 130 രൂപ ഈടാക്കിയത് 100 രൂപയായിട്ടുമാണ് കുറച്ചത്. 

ഒരുവർഷത്തേക്കാണ് സർട്ടിഫിക്കറ്റ് കാലാവധി. കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങൾക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അധിക ചെലവിനിടയാക്കുമെന്നുമുള്ള പുകപരിശോധാകേന്ദ്രം നടത്തിപ്പുകാരുടെ നിവേദനത്തെത്തുടർന്നാണ് ഒരുവർഷം മുൻപ് സർക്കാർ നിരക്ക് വർധിപ്പിച്ചത്. എന്നാൽ ലാംഡ ടെസ്റ്റിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ പുകപരിശോധനാ കേന്ദ്രങ്ങൾക്കു കഴിഞ്ഞിരുന്നില്ല.

Previous Post Next Post