കവറത്തി :- തെങ്ങുകയറ്റത്തിന് നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം. പാതയോരത്തെ തെങ്ങുകയറ്റത്തിന് മുൻകൂർ അനുമതി വേണം. 24 മണിക്കൂർ മുൻപ് പൊലീസിൽ നിന്ന് അനുമതി വാങ്ങണം. ട്രാഫിക് പ്രശ്നങ്ങൾ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.തൊഴിലാളി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
താഴെ നിൽക്കുന്നയാൾ ഗ്ലൗസും ഹെൽമെറ്റും ധരിക്കണം. ആന്ത്രോത്ത്, കൽപേനി ദ്വീപുകളിലാണ് നിയന്ത്രണം. ഉത്തരവിനെതിരെ ദ്വീപ് നിവാസികള്‍ രംഗത്തെത്തി .തൊഴില്‍ മേഖലയെ തകർക്കുന്ന നിയന്ത്രണമെന്നാണ് പരാതി.