ദേശിയ നൃത്തോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

 


തളിപ്പറമ്പ്: -കേരള സംഗീത നാടക അക്കാദമി ജില്ലാ കേന്ദ്ര കലാസമിതിയുടെയും പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും സഹകരണത്തോടെ സപ്തമ്പർ 13 , 14 തീയതികളിൽ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം " ത്രിഭംഗി " യുടെ സംഘാടക സമിതി ഓഫീസ് തളിപ്പറമ്പ് കെ.കെ.എൻ പരിഹാരം ഹാളിൽ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. 

സംഘാടക സമിതി വൈസ് ചെയർമാൻ കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. എസ്.പി.രമേശൻ, എ രാജേഷ്, എം.വി. ജനാർദ്ദനൻ, എം സന്തോഷ്, ജിജു ഒറപ്പടി എന്നിവർ സംസാരിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും ഇ മോഹനൻ കുറ്റിക്കോൽ നന്ദിയും പറഞ്ഞു.

Previous Post Next Post