കണ്ണൂർ :- ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഷിപ്പ് ഹൾ ഇൻസ്‌പെക്ടർ, മറൈൻ ഡിസൈനേഴ്‌സ്, സീനിയർ കൺസൾറ്റന്റ്, ഡെലിവറി എക്‌സിക്യൂട്ടീവ്, സെയിൽസ് എക്‌സിക്യൂട്ടീവ്, മാർക്കറ്റിംഗ് മാനേജർ, ഷോറൂം മാനേജർ, അലൂമിനിയം ആൻഡ് യുപിവിസി ഫാബ്രിക്കേറ്റർസ്, സീനിയർ സൈറ്റ് സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ഇന്റീരിയർ ഡിസൈനർ, ബി ഡി ഇ മാർക്കറ്റിംഗ് തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 300 രൂപയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് ഉപയോഗിച്ച് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066