എംജി, കേരള ഉൾപ്പടെ 113 സർവ്വകലാശാലകൾക്ക് ഓൺലൈൻ ബിരുദത്തിന് അനുമതി


ന്യൂഡൽഹി :- രാജ്യത്തെ 113 സർവകലാശാലകൾക്ക് ഈ വർഷം മുതൽ ഓൺലൈൻ ബിരുദ കോഴ്സുകൾ ലഭ്യമാക്കാൻ യുജിസി അനുമതി നൽകി. ഇതിൽ കേരളത്തിൽ നിന്ന് എംജി, കേരള സർവകലാശാലകൾ ഉൾപ്പെട്ടിട്ടുണ്ട്. എംജിയിൽ ബികോം ഓണേഴ്സ്, ബിബിഎ, ബിഎ പൊളിറ്റിക്കൽ സയൻസ് (4 വർഷ കോഴ്സ്), എംഎ ഇക്കണോമിക്സ്, എംകോം, എംഎ മൾട്ടിമീഡിയ, എംഎ ആനിമേഷൻ, എംഎ ഗ്രാഫിക്സ‌് ഡിസൈൻ, എംഎ സോഷ്യോളജി, എംഎ ഇംഗ്ലിഷ്, എംഎ ജേണലിസം & മാസ് കമ്യൂണിക്കേഷൻ, എംഎസ്സി സ്‌റ്റാറ്റിസ്‌റ്റിക്സ്, എംബിഎ എന്നീ 13 കോ ഴ്സുകൾക്കാണ് അനുമതി.

കേരള യൂണിവേഴ്സിറ്റിയിൽ ബികോം (ഫിനാൻസ്), ബി ബിഎ, എംകോം (ഫിനാൻസ്), എംബിഎ എന്നീ 4 കോഴ്സുകൾ ഓൺലൈനിൽ നടത്താനാണ് അനുമതി. ഓൺലൈൻ, വിദൂരവിദ്യഭ്യാസ കോഴ്സുകളുമായി ബന്ധപ്പെട്ട യുജിസിയുടെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചാണു കോഴ്സുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഓൺലൈൻ, വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ലഭ്യമാക്കുന്ന മുഴുവൻ സ്ഥാപനങ്ങളുടെയും പട്ടികയും യുജിസി പുറത്തുവിട്ടിട്ടുണ്ട്. ജൂലൈ-ഓഗസ്റ്റിൽ പ്രവേശനം നേടിയവർ സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും അനുമതി പരിശോധിക്കണമെന്നും യുജിസി നിർദേശിച്ചിട്ടുണ്ട്.

Previous Post Next Post