തുലാംമാസ പൂജയ്ക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും


പത്തനംതിട്ട :- തുലാമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്ര നട ഒക്ടോബർ 17 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഒക്ടോബർ 22 വരെ പൂജകൾ ഉണ്ടാകും. 

അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ മേൽശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും നടക്കും. എല്ലാ ദിവസവും ഉദയാസ്‌തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ട്.

Previous Post Next Post