പാമ്പുരുത്തി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2025/26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികൾക്കുള്ള വള്ളവും വലയും, വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് നിർവഹിക്കുന്നു
ചടങ്ങിൽ വൈസ് പ്രസിഡന്റ് സജ്മ എം അധ്യക്ഷത വഹിച്ചു ക്ഷേമ കാര്യ ചെയർപേസൻ അസ്മ കെ വി, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ബാലസുബ്രഹ്മന്യൻ, വാർഡ് മെമ്പർമ്മാരായ കെ പി അബ്ദുൽ സലാം, അജിത, എന്നിവരും എം അബ്ദുൽ അസീസ്, മൻസൂർ വി ടി, ആദം ഹാജി, അബ്ദുള്ള എം അബൂബക്കർ വി ടി,സംസാരിച്ചു ഫിഷറീസ് ഓഫീസർ സ്വാഗതവും പ്രമോട്ടർ സബീന നന്ദിയും പറഞ്ഞു.