നാറാത്ത്:-സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 12 വരെ നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വന്നിരുന്ന കേരളോത്സവം 2025 ന് ഉജ്ജ്വലമായ പരിസമാപ്തി. വീറും വാശിയും നിറഞ്ഞ കലാ - കായിക മത്സരങ്ങളിൽ 381 പോയിന്റോടെ ചെഗുവേര സെന്റർ, പുല്ലൂപ്പി ഓവറോൾ ചാമ്പ്യൻമാരായി. 378 പോയിന്റ് നേടി രണതാര കലാ കായിക സമിതി മാതോടം റണ്ണേഴ്സ് അപ് നേടി.
കലാ വിഭാഗത്തിൽ രണതാര കലാ കായിക സമിതി മാതോടവും കായിക വിഭാഗത്തിൽ വിഭാഗത്തിൽ ചെഗുവേര സെന്റർ പുല്ലൂപ്പിയുമാണ് ചാമ്പ്യൻമാർ.
പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ ആശംസയർപ്പിച്ചു സംസാരിച്ചു. ഹെഡ് ക്ലർക്ക് രതീഷ് കെ സ്വാഗതവും എ ശരത് നന്ദിയും പറഞ്ഞു.ചെഗുവേര സെന്റർ കലാ സാംസ്കാരിക കേന്ദ്രം പുല്ലൂപ്പിയുടെ അനജ് കെ കലാ പ്രതിഭയായും രണതാര കലാ കായിക സമിതി മാതോടത്തിന്റെ രേവതി സി കലാ തിലകമായും തെരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മൊമെൻ്റോകളും പ്രസിഡണ്ട് കെ രമേശൻ വിതരണം ചെയ്തു.