തലശ്ശേരി :- ട്രെയിനിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ഹൈദരാബാദ് കച്ചിഗുഡെയിൽ നിന്ന് മംഗളൂരുവിലേക്കു പോകുന്ന ട്രെയിൻ തലശ്ശേരി സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫിന്റെ പരിശോധനയിലാണ് എൻജിൻ ഭാഗത്തെ ജനറൽ കംപാർട്ട്മെന്റിലെ ബാത്ത് റൂമിനടുത്ത് ആളില്ലാത്ത നിലയിൽ ബാഗ് കണ്ടത്. ആർപിഎഫ് എസ്ഐമാരായ കെ.എം സുനിൽകുമാർ, കെ.വി മനോജ് കുമാർ എന്നിവരുടെ നേതൃത്വ ത്തിൽ ബാഗ് തുറന്നു പരിശോധി ച്ചപ്പോഴാണ് ഹൈബ്രിഡ് കഞ്ചാ വ് കണ്ടത്.
ട്രെയിനിൽ വ്യാപകമായ തോതിൽ കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്‌തുക്കളും മദ്യവും കടത്തുന്നതു പതിവാണ്. ബാഗുകളിലും ചാക്കുകളിലുമാക്കി കംപാർട്ട്മെന്റിനകത്തു വയ്ക്കും. കടത്തുകാർ ഇത് നിരീക്ഷിച്ചു കൊണ്ടു മാറി ഇരിക്കും. പിടിക്കപ്പെട്ടില്ലെങ്കിൽ ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ഇതെടുത്തു പോകും. പരിശോധനയ്ക്കിടിയിൽ ഉദ്യോഗസ്‌ഥർ കണ്ടെത്തിയാൽ ഇത്തരം വസ്തുക്കൾ കടത്തുന്നവർ പിടികൊടുക്കാതെ പോകുന്നു. കടത്തുകാർ പിടിക്കപ്പെടാ ത്തത്, ലഹരിക്കടത്തു നിർബാധം തുടരാൻ കാരണമാകുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
