കണ്ണൂർ: താണയിൽ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കന് ദാരുണാന്ത്യം. സ്‌കൂട്ടർ യാത്രികനായ ചൊവ്വ സ്വദേശി ക്രിസ്റ്റീൻ ബാബു (60) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ മുഴത്തടം യു.പി സ്കൂളിനു സമീപമായിരുന്നു അപകടം. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.