ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച സംഭവം ; കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി


കൊളച്ചേരി :- ഷാഫി പറമ്പിൽ MPയെ അതിക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം DCC നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.

KSSPA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി രാജൻ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.സി. രമണി ടീച്ചർ, ബ്ലോക്ക് സെക്രട്ടറി പി.കെ രഘുനാഥൻ, മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.എച്ച് മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. 

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ശ്രീജേഷ് കൊയിലേര്യൻ, കെ.ബാലസുബ്രഹ്മണ്യൻ, ട്രഷറർ പി.കെ പ്രഭാകരൻ, സെക്രട്ടറിമാരായ എ.കെ ബാലകൃഷ്ണൻ, എൻ.പി ഷാജി, അബ്ദുള്ള കയ്പയിൽ, ഷിജു ആലക്കാടൻ, മമ്മു കോറളായി സേവാദൾ ജില്ലാ ട്രഷറർ മൂസ്സ പള്ളിപ്പറമ്പ്, ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ രാജേഷ് ചൂളിയാട്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ ടി.പി സുമേഷ്, പ്രേമാനന്ദൻ ചേലേരി, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ സിനാൻ കടൂർ, ജിറാഷ്.എം, പ്രവീൺ ചേലേരി, KSU ജില്ലാ സെക്രട്ടറി അജ്സാം മയ്യിൽ എന്നിവർ നേതൃത്വം നൽകി.



Previous Post Next Post