താമരശ്ശേരി : കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിന് സമീപം ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്ക് എതിരെ നടത്തിയ സമരം അക്രമാസക്തമായിസമരക്കാർ ഫാക്ടറിക്ക് തീയിട്ടു, വാഹനങ്ങൾ തല്ലിത്തകർത്തുസ്ഥലത്ത് വൻ സംഘർഷം നടന്നു
ഇന്ന് ഉച്ചയോട് കൂടിയാണ് സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ നാട്ടുകാർ ഫാക്‌ടറിക്ക് മുമ്പിൽ എത്തിയത് .സമരം വൈകിട്ടോട് കൂടി അക്രമാസക്തമായി.സമാരക്കാരെ പോലീസിന് നേരിടാൻ കഴിഞ്ഞില്ല.സമരക്കാർ ഫാക്‌ട്രറിയിലേക്ക് കയറുകയും തല്ലിപൊളിക്കുകയും തീയിടുകയും ചെയ്തു.ഗുരുതരമായ. അക്രമസംഭവങ്ങളാണ് ഉണ്ടായത്.വാഹനങ്ങളം തല്ലിത്തകർത്തു.പോലീസിന് നേരെ വൻ അക്രമമുണ്ടായി.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.സംഭവത്തെ തുടർന്ന് ദേശീയപാത 766 താമരശ്ശേരിയിൽ ഗതാഗത തടസം നേരിടുന്നുണ്ട്
അത്യാവശ്യ യാത്രകാർ മറ്റു വഴികൾ ഉപയോഗിക്കുക.ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധം മൂലം മാസങ്ങളോളം സമരം നടത്തിയതിനെ തുടർന്ന് ഒരു മാസം ഫാക്ടറി അടച്ചിട്ട് നവീകരണം നടത്തി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു മാനേജ്മെൻ്റ് സമരക്കാർക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ നവീകരണം പൂർത്തീകരിച്ചിട്ടും ദുർഗന്ധത്തിന് ശമനമില്ല. പഞ്ചായത്ത് ലൈസൻസോ, പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ സർട്ടിഫിക്കറ്റോ നിലവിൽ കമ്പനിക്ക് പുതുക്കി നൽകിയിട്ടില്ല. പറഞ്ഞും പ്രതിഷേധിച്ചും പരാതി നൽകിയും മടുത്താണ് നാട്ടുകാർ ഇപ്പോൾ സമര രംഗത്തെത്തിയിരിക്കുന്നത് . കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്ക് എതിരെ കഴിഞ്ഞ 5 വർഷത്തോളമായി പ്രദേശവാസികൾ സമരം നടത്തുന്നുണ്ട്.
