കമ്പിൽ :- കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷികദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കമ്പിൽ MN ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങ് ജില്ലാ നിർവ്വാഹകസമിതി അംഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.വർത്തമാന കാലഘട്ടത്തിൽ നിസ്വാർഥസേവനത്തിന്റെ പകരം വെക്കാനില്ലാത്ത മാതൃകയാണ് സതീശൻ പാച്ചേനി എന്ന് കെ.എം ശിവദാസൻ അനുസ്മരിച്ചു.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.ശ്രീധരൻ മാസ്റ്റർ, എ.പി രാജീവൻ തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ സി.നസീർ സ്വാഗതവും എം.പി ചന്ദന നന്ദിയും പറഞ്ഞു. ബ്ലോക്ക് മണ്ഡലം ബൂത്ത് വാർഡ് ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.
