കമ്പിൽ :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 41ാമത് രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേലിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജന്മദിനവും ആചരിച്ചു. കോൺഗ്രസ് നേതാവ് എ.പി രാജീവൻ സംസാരിച്ചു.
കമ്പിൽ എം.എൻ മന്ദിരത്തിന് സമീപം നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, ബൂത്ത് വാർഡ് പ്രസിഡന്റുമാർ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറിമാരായ എ.ഭാസ്കരൻ സ്വാഗതവും എം.പി ചന്ദന നന്ദിയും പറഞ്ഞു.
