മയ്യിൽ:-അനധികൃത മണൽക്കടത്തിന് ഇടയിൽ ടിപ്പർ ലോറികൾ പിടിയിൽ.ഞായർ പുലർച്ചെ മയ്യിൽ നണിയൂർ നമ്പ്രം കടവിൽ നിന്ന് മണലുമായി വരികയായിരുന്ന ലോറികളെയാണ് മയ്യിൽ പോലീസ് പിടികൂടിയത്.ഡ്രൈവർമാർ വാഹനങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മണലും വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇൻസ്‌പെക്ടർ പി സി സഞ്ജയ് കുമാർ, എസ്ഐ ഫൈറൂസ് മുഹമ്മദ്, സിവിൽ പോലീസ് ഓഫീസർമാരായ ശരത് കുമാർ, വിപിൻ, ജനീഷ്, അഖിൽ കുമാർ, പ്രണവ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്ന
