വന്ദേഭാരത് എക്സ‌്പ്രസിലെ ഭക്ഷണത്തിൽ പുഴു ; കേറ്ററിങ് ഏജൻസിക്ക് പിഴ ചുമത്തി


കോഴിക്കോട് :- വന്ദേഭാരത് എക്സ‌്പ്രസിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴു കണ്ടെത്തിയെന്ന പരാതിയിൽ കേറ്ററിങ് ഏജൻസിയായ ഡൽഹിയിലെ ബ്രന്ദാവൻ ഫുഡ് പ്രൊഡക്ട്സിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ ഈ മാസം രണ്ടിനു ചോറിനൊപ്പം നൽകിയ പരിപ്പുകറിയിൽ നിറയെ പുഴുക്കളായിരുന്നെന്നു മംഗളൂരു സ്വദേശി സൗമിനി നൽകിയ പരാതിയിലാണു നടപടി. ഉച്ചഭക്ഷണത്തിന്റെ തുകയായ 888 രൂപ അന്നു തന്നെ സൗമിനിക്കു തിരിച്ചുനൽകിയിരുന്നു. തൃശൂരിൽ നിന്നാണു സൗമിനിയും 3 കുടുംബാംഗങ്ങളും വന്ദേഭാരതിൽ കയറിയത്.

Previous Post Next Post