വീണ്ടും ജീവനെടുത്ത് കാട്ടാന ; ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു


ഇടുക്കി :- സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ഇടുക്കി ചിന്നക്കനാൽ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ചിന്നക്കനാൽ പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ വെച്ചാണ് ജോസഫിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.45ഓടെയാണ് ആക്രമണം ഉണ്ടായത്. 

നേരത്തെ തന്നെ നിരവധി തവണ ഇവിടെ കാട്ടാന ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് മാത്രം എട്ട് കാട്ടാനകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനകളെ തുരത്താനോ സുരക്ഷ ഒരുക്കാനോ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു ജോസഫ്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ജോസഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം അൽപ്പസമയത്തിനകം ആശുപത്രിയിലേക്ക് മാറ്റും. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു.
Previous Post Next Post