തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിന് നാളെ പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമാകും


പറശ്ശിനിക്കടവ് :- തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം 23, 24 തീയതികളിൽ പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലയിലെ 64 വിദ്യാലയങ്ങളിൽ നിന്നാണ് പങ്കാളിത്തം ഉണ്ടാകുക. 

രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം ആന്തൂർ നഗരസഭാധ്യക്ഷൻ പി.മുകുന്ദൻ നിർവഹിക്കും.

Previous Post Next Post