തദ്ദേശ തെരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിൽ അഞ്ചിടങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കും

 


ചേലേരി:-തദ്ദേശ തെരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ മത്സരിക്കാൻ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. കൊളച്ചേരിപ്പറമ്പ്, ചേലേരി സെൻട്രൽ, നൂഞ്ഞേരി, കാരയാപ്പ്, കയ്യങ്കോട് എന്നീ വാർഡുകളിലാണ് മത്സരിക്കുക.ഓരോ വാർഡിലെയും അടിസ്ഥാന വികസന വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ജനസഭ എന്ന പേരിൽ ജനകീയ  കൺവെൻഷനുകൾ സംഘടിപ്പിക്കും.ചേലേരി മുക്കിൽ ചേർന്ന വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി കൺവെൻഷൻ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മാസ്റ്റർ, നൗഷാദ് ചേലേരി, നിഷ്താർ കെ കെ, മുഹമ്മദ്‌ എം വി, അനീഷ് പാലച്ചാൽ, സീനത്ത് കെ പി,പി വി നൂറുദ്ധീൻ, തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post