മലപ്പട്ടം :- മലപ്പട്ടം മുനമ്പ് കടവ് പാലം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ അലങ്കാര വിളക്കുകൾ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 17 ലക്ഷം രൂപ ചെലവിട്ടാണ് പാലത്തിൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ചത്. മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രമണി അധ്യക്ഷയായി.
ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ, മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത, പിഡ ബ്ലഡി ഇലക്ട്രിക്കൽ വിഭാഗം അസി എക്സിക്യൂട്ടീവ് എൻജിനിയർ എ.സുമേഷ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എം.സി അജ്നാസ്, മയ്യിൽ പഞ്ചായത്തംഗം സത്യഭാമ തുടങ്ങിയവർ സംസാരിച്ചു. മലപ്പട്ടം പഞ്ചായത്തംഗം കെ.സജിത സ്വാഗതവും സി.കെ ലിമി നന്ദിയും പറഞ്ഞു.
