ദീപാവലി കലക്കി ; ശിവകാശിയിൽ വിറ്റഴിച്ചത് 7,000 കോടി രൂപയുടെ പടക്കം


ചെന്നൈ :- ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ശിവകാശിയിൽ വിറ്റഴിച്ചത് 7,000 കോടി രൂപയുടെ പടക്കം. കഴിഞ്ഞവർഷം ദീപാവലി ആഘോഷവേള യിൽ 6000 കോടിയുടെ പടക്ക വിൽപ്പനയാണുണ്ടായിരുന്നത്. ഒറ്റവർഷം കൊണ്ട് ആയിരം കോടി രൂപയുടെ റെക്കോർഡ് വർധനയുണ്ടായത് പടക്ക നിർമാണ വ്യവസായത്തിന് ഉത്തേജനം പകർന്നു. ദിപാവലിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം ഓർഡറുകളാണ് ശിവകാശിയിലേക്കു ലഭിച്ചത്.

Previous Post Next Post