തീവണ്ടി ടിക്കറ്റിലെ യാത്രാ തീയ്യതി മാറ്റാം ; പുതിയ സംവിധാനം ജനുവരി മുതൽ


ഡൽഹി :- മുൻകൂട്ടി ബുക്ക്‌ ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തീയ്യതി ഓൺലൈനായി മാറ്റാം. ജനുവരി മുതൽ ഇത് നടപ്പാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടിക്കറ്റ് റദ്ദാക്കാതെത്തന്നെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. ഇതിന് പ്രത്യേക ഫീസുണ്ടാവില്ല. നിലവിൽ, യാത്രാ തീയതി മാറ്റുന്നതിന് യാത്രക്കാർ ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യണം. റദ്ദാക്കുന്ന സമയത്തിനനുസരിച്ച് തുക നഷ്ടമാകുകയും ചെയ്യും.

പുതിയ തീയതിയിലേക്ക് മാറ്റുമ്പോൾ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും ടിക്കറ്റ് ലഭിക്കുക. പുതിയ ടിക്കറ്റിന് കൂടുതൽ നിരക്കുണ്ടങ്കിൽ അത് നൽകണം. നിലവിൽ തീവണ്ടി പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ വരെ മുൻപാണെങ്കിൽ നിരക്കിന്റെ 25 ശതമാനം യാത്രക്കാരന് നഷ്ടമാകും. തീവണ്ടി പുറപ്പെടുന്നതിന് 12 മുതൽ നാല് മണിക്കൂർ വരെ മുൻപാണെങ്കിൽ നഷ്ടം കൂടും. ചാർട്ട് പ്രസിദ്ധീകരിച്ച ശേഷമാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ പണം തിരികെ ലഭിക്കില്ല.

Previous Post Next Post