കമ്പിൽ :- 'ഗസ്സയിലെ ഇസ്രായേൽ മനുഷ്യക്കുരുതിക്കെതിരെ പൊരുതുന്ന ഫലസ്തീൻ ജനതക്കൊപ്പം, ഫലസ്തീനിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുക, എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ സ്കൂൾ പരിസരത്ത് നിന്ന് കമ്പിൽ ടൗണിലേക്ക് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കമ്പിൽ ടൗണിൽ വച്ച് സംഘടിപ്പിച്ച പൊതുയോഗം മുസ്ലിംലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. MSF തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജാബിർ പാട്ടയം, ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി, MSF പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാദി ദാലിൽ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാഹുൽ ഹമീദ്, യൂസഫ് കമ്പിൽ, KMCC മണ്ഡലം സെക്രട്ടറി മുഹ്സിൻ, MSF പഞ്ചായത്ത് ട്രഷറർ സാലിം പി.ടി.പി, സ്കൂൾ പാർലമെന്റ് ചെയർമാൻ മിന്ഹാജ്, വൈസ് പ്രസിഡണ്ട് നിഹാൽ, സെക്രട്ടറി നജാദ് അലി, കമ്മിറ്റി അംഗങ്ങളായ അമീൻ ആർ.എം, റൈഹാൻ ഒ.സി, അർഷാദ്, സിനാൻ എന്നിവർ ഐക്യദാർഢ്യ റാലിക്ക് നേതൃത്വം നൽകി.