പത്തനംതിട്ട :- ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ആരംഭിക്കും. വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ഒരു ദിവസം 70,000 ഭക്തർക്കാണ് അവസരം. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഉണ്ടാകും. ദിവസം 20,000 പേർക്കാണ് സ്പോട്ട് ബുക്കിങ് വഴി ദർശനത്തിനായി അനുവദിക്കുക.
ഈ വർഷം മുതൽ തീർഥാടകർക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ സംസ്ഥാനത്താകെ വ്യാപിപ്പിച്ചിട്ടുണ്ട്. ജീവാപായമുണ്ടായാൽ 5 ലക്ഷം രൂപ ലഭിക്കും. മൃതദേഹം വീട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപയും പുറത്ത് ഒരു ലക്ഷവും ആംബുലൻസ് ചെലവും നൽകും. ശബരിമല ഡ്യൂട്ടി ചെയ്യുന്ന ദേവസ്വം ബോർഡ് ജീവനക്കാർക്കു പുറമേ മറ്റു സർക്കാർ ജീവനക്കാർക്കും പരിരക്ഷ ബാധകമാണ്.
