മയ്യിൽ :- മയ്യിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലയൺസ് ക്ലബ്ബിന്റെ മൂന്നാം വാർഷികാഘോഷം നാളെ നവംബർ 2 ഞായറാഴ്ച നടക്കും. വിവിധ സേവന പദ്ധതികളുടെ പ്രഖ്യാപനവും ക്ലബ് മെമ്പർമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ പരിപാടികളും അരങ്ങേറും.
ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മയ്യിൽ ചെക്ക്യാട്ട്കാവ് KESWA ഹാളിൽ വച്ച് നടക്കുന്ന പരിപാടി ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത പി.എം.ജെ.എഫ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ലയൺസ് നേതാക്കൾ പങ്കെടുക്കും.
