അഴീക്കൽ ബോട്ട് ജെട്ടി നിർമ്മാണത്തിന് തുടക്കമായി

 


അഴീക്കൽ:-അഴീക്കൽ ബോട്ട് ജെട്ടിയുടെ നിർമ്മാണപ്രവൃത്തി കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും ബോട്ട് ജെട്ടി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു. ബോട്ട് കടവിൽ നടന്ന പരിപാടിയിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജീഷ് അദ്ധ്യക്ഷനായി.

കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 79 ലക്ഷം രൂപ ചെലവിലാണ് ബോട്ട് ജെട്ടി നിർമ്മിക്കുന്നത്. ജെട്ടിയിലേക്കുള്ള പ്രവേശനപാതയുടെ ഇടത് വശത്ത് 12 മീറ്റർ നീളവും നാല് മീറ്റർ വീതിയും ഉള്ളഭാഗം ബോട്ടുകൾക്ക് എളുപ്പത്തിൽ അടുപ്പിക്കാനാകുന്ന രീതിയിൽ നിർമ്മിക്കും.

ഇൻലാന്റ് നാവിഗേഷൻ ജില്ലാ എക്‌സിക്യുട്ടീവ് എഞ്ചിനിയർ എൽ ആഷാബീഗം റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജിഷ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഗിരീഷ് കുമാർ, വാർഡ് അംഗങ്ങളായ ടി.കെ. ഷബീന, കെ. മോഹിനി, സി.വി. വിജയശ്രീ, കെ. സത്യശീലൻ, ഇൻലാൻഡ് നാവിഗേഷൻ എ.എക്‌സ്.ഇ. പുഷ്പലത എന്നിവർ പങ്കെടുത്തു.

Previous Post Next Post