ചേലേരി :- ശൈഖ് അഹ്ദുൽ കബീർ രിഫാഈ(റ) ആണ്ട് നേർച്ചയും ദഫ് റാത്തീബും ഇന്നും നാളെയും രിഫാഈ നഗർ ചേലേരി രിഫാഈ ജുമാമസ്ജിദിൽ നടക്കും. ഇന്ന് നവംബർ 5 ബുധനാഴ്ച രാത്രി 7 മണിക്ക് രിഫാഈ ദഫ് റാത്തീബിന് വളപട്ടണം കേന്ദ്ര ഖൽഫ സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ ഖൽഫ അബ്ദുറഷീദ് ദാരിമി ഖൽഫ കെ.വി യൂസഫ് നേതൃത്വം നൽകും. അബ്ദുള്ള സഖാഫി മഞ്ചേരി രിഫാഈ അനുസ്മരണ പ്രഭാഷണം നടത്തും സമാപന കൂട്ട് പ്രാർത്ഥനക്ക് നൽകി. സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി നേതൃത്വം നൽകും.
നാളെ നവംബർ 6 വ്യാഴാഴ്ച രാവിലെ 7 മണിക്ക് രിഫാഈ മൗലീദിന് പി.മുസ്തഫ സഖാഫി, എ.പി ശംസുദ്ദീൻ മുസ്ലിയാർ, മുഹമ്മദ് സഅദി അൽ ഹാദി പാപ്പിനിശ്ശേരി,അബ്ദുറഹ്മാൻ ഫാളിൽ മിസ്ബാഹി വെളുത്തപൊയ്യ, മുഹമ്മദ് സൽമാൻ അദനി വെന്നിയൂർ എന്നിവർ നേതൃത്വം നൽകും. രാത്രി 7.30 ന് അന്നദാനവും ഉണ്ടായിരിക്കും.
