ഹസനാത്ത് വെൽവിഷർസ് മീറ്റ് സംഘടിപ്പിച്ചു


ബംഗളുരു :- ബാംഗളൂർ ചാപ്റ്റർ ഹസനാത്ത് കമ്മിറ്റിയുടെ കീഴിൽ ഹസനാത്ത് വെൽവിഷർസ് മീറ്റ് സംഘടിപ്പിച്ചു. മാടിവാള സേവറി ബിസിനസ് ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ബാഗ്ലൂർ സൗത്ത് പ്രദേശത്തെ നൂറോളം പ്രവർത്തകർ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻ്റ് നിസാർ ജനപ്രിയ അധ്യക്ഷത വഹിച്ചു.

പ്രമുഖ പ്രഭാഷകൻ യഹിയ ബാഖവി പുഴക്കര മുഖ്യപ്രഭാഷണവും ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സാഹിബ് വിഷയാവതരണവും നടത്തി.  അബ്ദുൽ ഖാദർ ഹാജി എടയന്നൂർ, എൻ.സി മുഹമ്മദ് ചക്കരക്കല്ല്, മുഹമ്മദ് മാങ്കടവ്, യു.പി മുസ്തഫ, താജുദ്ദീൻ വാഫി, പി.വി അബ്ദു, ഹുജ്ജത്തുല്ല ഹുദവി, ഹൈദരലി ഹുദവി, ഹുസ്സൻ കുട്ടി ശ്രീകണ്ഠാപുരം തുടങ്ങിയവർ പങ്കെടുത്തു. മുസ്തഫ ഹുദവി ബൊമ്മനഹള്ളി സ്വാഗതവും ഫാസിൻ ഇലക്ട്രോണിക് സിറ്റി നന്ദിയും പറഞ്ഞു.

Previous Post Next Post