പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂളിൽ 2025-26 വർഷത്തെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് റോവർ റേയ്ഞ്ചർ വാർഷിക യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് എ.ഇ ജിതേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രൂപേഷ് പി.കെ അധ്യക്ഷത വഹിച്ചു. പ്രസാദ് മാസ്റ്റർ, വനജ ടീച്ചർ, വർഷ ടീച്ചർ, ഷഹിന ടീച്ചർ, ദീപ ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു. റേയ്ഞ്ചർ പി.കെ വൈഗ നന്ദി പറഞ്ഞു.



