കോഴിക്കോട് :- കോഴിക്കോട് വൻ ഡിജിറ്റൽ തട്ടിപ്പ്. പയ്യോളി സ്വദേശിയായ പ്രവാസിയ്ക്ക് ഒന്നരക്കോടി നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്ട്സ് ആപ്പിൽ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി.
അക്കൗണ്ടിലുള്ള തുക പിഎഫ്ഐയുടെ സാമ്പത്തിക ഇടപാടുകൾക്കായി വിനിയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. പിന്നാലെ മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. എസ്ബിഐ അക്കൗണ്ടിലുള്ള തുകയാണ് പരാതിക്കാരൻ തട്ടിപ്പുകാരുടെ അക്കൗ ണ്ടിലേക്ക് മാറ്റിയത്. സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
