കപ്പണപ്പറമ്പ് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- കപ്പണപ്പറമ്പ് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എം.സജിമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ അനിൽകുമാർ ഇ.പി റിപ്പോർട്ട് അവതരിപ്പിച്ചു. 

നിസാർ.എൽ, കെ.ബാലസുബ്രഹ്മണ്യൻ, അസ്മ കെ.വി, നിഷ.പി, ശ്രീദേവി എ.പി തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ അസീസ്, എൻ.വി പ്രേമാനന്ദൻ, കെ.അനിൽ കുമാർ, പി.സുരേന്ദ്രൻ മാസ്റ്റർ, ഇ.പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ സമീറ സി.വി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എൻ.ആന്റണി നന്ദിയും പറഞ്ഞു.










Previous Post Next Post