കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂളിൽ കംഫർട്ട് സ്റ്റേഷൻ, അപ്പാരൽ പാർക്ക്, റീസൈക്ലിങ് യൂണിറ്റ് എന്നിവയുടെ കെട്ടിടോദ്ഘാടനം നിർവഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സജിമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ അനിൽകുമാർ ഇ.പി റിപ്പോർട്ട് അവതരിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി, വാർഡ് മെമ്പർ വി.വി ഗീത, സ്കൂൾ പ്രിൻസിപ്പൽ രാജേഷ് മാസ്റ്റർ, ഹെഡ്‌മിസ്ട്രസ് ശ്രീജ പി.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ആന്റണി.എൻ നന്ദിയും പറഞ്ഞു.
