മയ്യിൽ :- ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റും എട്ടാംമൈൽ വണ്ടർ കിഡ്സ് പ്രീ പ്രൈമറി സ്കൂളും സംയുക്തമായി ശിശുദിനം ആഘോഷിച്ചു. പരിപാടി ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ മെമ്പർഷിപ്പ് കൺവീനർ പി.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് കെ.വി ധനേഷ് അധ്യക്ഷത വഹിച്ചു.
ലെൻസ്‌ഫെഡ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ബാബു പണ്ണേരി, സ്കൂൾ പ്രിൻസിപ്പൽ സി.സുജാത, രജിൻ.പി രാജ് എന്നിവർ സംസാരിച്ചു. ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ഷംന പി.വി സ്വാഗതവും ട്രഷറർ നിസാർ.എം നന്ദിയും പറഞ്ഞു. തുടർന്ന് ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരപലഹാരങ്ങൾ, പെൻസിൽ, റബ്ബർ എന്നിവയും വിതരണം ചെയ്തു.

