കണ്ണാടിപ്പറമ്പ്:-തലമുറകൾ മാറി മാറി വരുമ്പോഴും കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തുലാം മാസ ശനീശ്വര ദർശനത്തിലെ ഏറ്റവും പ്രാധാന്യമേറിയ മൂന്നാം ശനി തൊഴാൻ പതിനായിര കണക്കിന് ഭക്തജനങ്ങൾഎത്തി. രാവിലെ അഞ്ചു മുതൽ ആരംഭിച്ച ഭക്തജന പ്രവാഹം ഉച്ചയ്ക്ക് ഒരു മണി വരെ തുടർന്നു. വിശേഷാൽ വഴിപാടുകളായ നീരാഞ്ജനം, ശനി പൂജ, എളള് തിരിയും നെയ് വിളക്കും സമർപ്പണത്തിനും നീണ്ട നിര ദ്യശ്യമായി. രാവിലെ 8 മുതൽ ഭൈരവി ഭജന സംഘത്തിന്റെ ശനി ജപവും 12 മുതൽ പ്രസാദ ഊട്ടും നടന്നു. നാലാം ശനിതൊഴൽ 8 ന് നടക്കും.
