നൂഞ്ഞേരിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി


നൂഞ്ഞേരി :- നൂഞ്ഞേരിയിലെ മുണ്ടേരിക്കടവ്, താഴത്തട്ടിൽ, തർച്ചീൽ റോഡ്, ചാലത്തട്ടിൽ എന്നിവിടങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി. വോൾട്ടേജ് പ്രശ്നം കാരണം ഈ പ്രദേശത്തെ വാട്ടർ പമ്പ് ഉൾപ്പടെയുള്ള വീട്ടുപകരണങ്ങൾ കേടാവുകയും ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. ചൂട് കാലത്ത് ജനങ്ങൾ വലിയ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാർ KSEB യിൽ പരാതിപ്പെട്ടപ്പോൾ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തുക എന്നത് പ്രയാസമായിരുന്നു.

തുടർന്ന് കണ്ടെത്തിയ മൂന്ന് സഥലങ്ങളിലും പരിസരത്തുള്ള വീട്ടുകാർ പ്രയാസങ്ങൾ അറിയിച്ചതിനാൽ സ്ഥാപിക്കാൻ കഴിഞ്ഞില്ല. തുടർന്ന് വെൽഫെയർ പാർട്ടി പ്രാദേശിക നേതാക്കളുടെ ഇടപെടലിലൂടെ നൂഞ്ഞേരി സ്വദേശിയായ ദോഹ ഫ്ലവർ മിൽ ഉടമ സ്ഥലം നൽകുകയായിരുന്നു. ഒരു മാസത്തോളമുള്ള ട്രയൽ ചാർജിങ്ങിനു ശേഷം ഇപ്പോൾ ട്രാൻസ്‌ഫോർമർ പൂർണമായും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സബ് എഞ്ചിനീയർ നസീർ, അസിസ്റ്റന്റ് എഞ്ചിനീയർ ജിജിൽ തുടങ്ങിയവർ നേതൃത്വം നൽകിയിരുന്നു.

Previous Post Next Post