കൊളച്ചേരി :- തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി അറബിക് വിഭാഗത്തിൽ 65 ൽ 63 പോയിൻ്റ് നേടി കൊളച്ചേരി എ.യു.പി സ്കൂൾ റണ്ണറപ്പായി. ഗദ്യവായനയിലും മോണോ ആക്ടിലും മൂന്നാംസ്ഥാനവും 10 എ ഗ്രേഡുകളും ഒരു B ഗ്രേഡും നേടിയാണ് റണ്ണറപ്പായത്.
സ്കൂളിൽ നടന്ന അസംബ്ലിയിൽ വെച്ച് പ്രധാനാധ്യാപിക എം.താരാമണി ടീച്ചർ കലോത്സവ മത്സര വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.

