കൊളച്ചേരി എ.യു.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലാ-കായിക-ശാസ്ത്രോത്സവങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന പരിപാടി 'വിജയോത്സവം' സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

കോഴിക്കോട് വെച്ച് നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയിച്ചവർക്കുള്ള അനുമോദനവും നടത്തി. PTA പ്രസിഡണ്ട് റിജിന.പി അധ്യക്ഷത വഹിച്ചു. ശങ്കര നാരായണൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു. താരാമണി ടീച്ചർ സ്വാഗതവും നിഷ ടീച്ചർ നന്ദിയും പറഞ്ഞു.








































Previous Post Next Post