ഏഷ്യൻ അറബിക് ഡിബേറ്റിൽ ചാമ്പ്യനായ മുഹമ്മദ് വി.പിയെ MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു


ചേലേരി :- ഖത്തർ ഫൗണ്ടേഷന്റെ ഖത്തർ ഡിബേറ്റ്സ് ഒമാനിലെ കൾച്ചറൽ & സ്പോർട്സ് മിനിസ്ട്രിയുമായി ചേർന്ന്  മസ്കത്തിൽ നടത്തിയ മൂന്നാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്തോനേഷ്യയിലെ (Universitas Muhammediya Yogayarta) ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തിയ ദാറുൽഹുദാ ടീം അംഗം മുഹമ്മദ് വി.പി യെ MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.  

MSF തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി സ്നേഹോപഹാരം കൈമാറി. MSF കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, ട്രഷറർ സാലിം പി.ടി.പി, റൈഹാൻ ഒ.സി, അമീൻ ആർ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post