പാട്ടയം :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് പാട്ടയം യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് ഹനീഫ പാട്ടയത്തിന്റെ അധ്യക്ഷതയിൽ യുഡിഎഫ് കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ കെ എൻ ശിവദാസൻ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പി.ടി.പി, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി.പി സുമേഷ് , യുഡിഎഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, പതിനെട്ടാം വാർഡ് സ്ഥാനാർത്ഥി റിസ് വാന.പി. പി , കെ. പി അബ്ദുസലാം എന്നിവർ സംസാരിച്ചു. കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് കെ കെ മുസ്തഫ സ്വാഗതവും, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജാബിർ പാട്ടയം നന്ദിയും പറഞ്ഞു.
