കൊളച്ചേരി :- എടക്കാട് ബ്ലോക്ക് കൊളച്ചേരി ഡിവിഷൻ UDF സ്ഥാനാർത്ഥിയായി എ പി രാജീവനെ പാർട്ടി നിശ്ചയിച്ചു. അതോടെ പത്രിക നൽകിയ മറ്റുള്ളവർ പത്രിക പിൻവലിച്ചു.
അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് എ.പി പവിത്രൻ മാസ്റ്ററുടെ സഹോദരനായ രാജീവൻ കൊളച്ചേരിപ്പറമ്പ് സ്വദേശിയാണ്. റിട്ടയേർഡ് എക്സൈസ് ഇൻസ്‌പെക്ടർ ആയ ഇദ്ദേഹം കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഡയരക്ടർ ആണ്.
