ഗുരുവായൂരിൽ കല്യാണത്തിരക്ക് ; ഇന്നലെ നടന്നത് 140 വിവാഹങ്ങൾ


തൃശൂര്‍ :- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വന്‍ ഭക്തജനത്തിരക്ക്. 140 വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്രസന്നിധിയില്‍ നടന്നത്. രാവിലെ ഒമ്പതു മുതല്‍ പത്തു വരെയായിരുന്നു കൂടുതല്‍ കല്യാണങ്ങള്‍ നടന്നത്. ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു. ഞായറാഴ്ചയും ക്രിസ്മസ് അവധിക്കാലവുമായതിനാല്‍ ദര്‍ശനത്തിനുള്ള വരുടെ തിരക്കും കൂടുതലായിരുന്നു. 

തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനകത്തും പുറത്തും വണ്‍വേ സംവിധാനത്തിലൂടെയാണ് ഭക്തരെ നിയന്ത്രിച്ചത്. തെക്കേ നടയില്‍ നിന്ന് നേരെ ദീപസ്തംഭത്തിനടുത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയം ചുറ്റി കിഴക്കേ നടപ്പുരയിലെത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരുന്നത്. വഴിപാട് കൗണ്ടറുകള്‍ക്ക് മുന്നിലും ക്ലോക്ക് റൂമുകള്‍ക്ക് മുന്നിലും ഭക്തരുടെ നീണ്ട നിരയായിരുന്നു.



Previous Post Next Post