ശബരിമല പടിപൂജ ജനുവരി 15 മുതൽ 18 വരെ
ശബരിമല :- മകരവിളക്ക് ദർശനത്തിനുശേഷം ശബരിമലയിൽ പടിപൂജ തുടങ്ങും. ജനുവരി 15 മുതൽ 18 വരെയാണ് പടിപൂജ. സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ പതിനെട്ട് പടികളിലും കലശം ആടി പൂജ നടത്തും. ഏറെ സവിശേഷവും ദർശന പ്രധാനവുമായ ചടങ്ങാണ് പടിപൂജ. മാസപൂജാ ദിവസങ്ങളിലും വിശേഷദിവസങ്ങളിലുമാണ് പടിപൂജ നടത്തുക. പടിപൂജ വഴിപാടിന് മുൻകൂറായി ബുക്കുചെയ്യണം. 1,37,900 രൂപയാണ് നിരക്ക്. 2040 വരെ ബുക്കിങ്ങായിട്ടുണ്ട്.
