കമ്പിൽ :- കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ 1979-80 SSLC ബാച്ച് രണ്ടാമത് കുടുംബസംഗമം ധർമ്മശാലയിലെ കൽക്കൊ ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ കലാപരിപാടികളോടെ നടന്നു. വിനോദ് നമ്പ്രം ഉദ്ഘാടനം ചെയ്തു. മദനൻ.പി അധ്യക്ഷത വഹിച്ചു.
മെമ്പർമാരുടെ ഡാൻസ്, ഗാനം, ഒപ്പന, നസീർ കടമ്പേരി, സഹറ നസീർ എന്നിവർ അവതരിപ്പിച്ച മേജിക് ഫ്യൂഷൻ. അനുശ്രി കീഴാറ്റൂർ, രാജേഷ് പട്ടുവം എന്നിവർ നയിച്ച ഗാനമേള എന്നിവ അരങ്ങേറി. തുടർന്ന് പരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാനം നൽകി. മൊയ്തു സി.കെ സ്വാഗതവും ഹസ്സൻ കെ.എം.പി നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.
