ന്യൂസീലൻഡ്:-പുതുപ്രതീക്ഷകളോടെ 2026നെ വരവേറ്റ് ലോകം. പുതുവൽസരം ആദ്യമെത്തുന്ന വിദൂര പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ 2026 പിറന്നു. പിന്നാലെ ന്യൂസീലൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. 600 ഓളം ആളുകൾ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്.
ഓസ്ട്രേലിയ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും ഉടൻ പുതുവൽസരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ 2026 പിറക്കുക. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവർഷം എത്തുന്നത് യുഎസിലായിരിക്കും. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായെത്തുക.
