കണ്ടക്കൈ കോട്ടയാട് തിടിൽ തറവാട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം ഡിസംബർ 26, 27 തീയതികളിൽ


മയ്യിൽ :- കോട്ടയാട് തിടിൽ തറവാട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം ഡിസംബർ 26, 27 തീയ്യതികളിൽ നടക്കും. ഡിസംബർ 26 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വയനാട്ടുകുലവൻ തോറ്റം വെള്ളാട്ടം, രാത്രി 8 മണിക്ക് ഗുളികൻ വെള്ളാട്ടം, 9 മണിക്ക് കുടിവീരൻ തോറ്റവും പയറ്റും. 11 മണിക്ക് എടലാപുരത്തു ചാമുണ്ഡി കലശം

ഡിസംബർ 27 ശനിയാഴ്ച പുലർച്ചെ 2 മണിക്ക് കുടിവീരൻ തെയ്യം, 4 മണിക്ക് ഗുളികൻ തെയ്യം, 5 മണിക്ക് വയനാട്ടുകുലവൻ ദൈവം, രാവിലെ 8 മണിക്ക് എടലാപുരത്തു ചാമുണ്ഡി തെയ്യം, രാവിലെ 10 മണിക്ക് കൂടിയാട്ടത്തോടുകൂടി തെയ്യം സമാപിക്കും. ഡിസംബർ 26 ന് രാത്രി 7.30 മുതൽ അന്നദാനവും ഉണ്ടായിരിക്കും.

Previous Post Next Post