ആഫിയ ക്ലിനിക്കും കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി സൗജന്യ ഓർത്തോപിഡിക് ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- ആഫിയ ക്ലിനിക്കും കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി സമൂഹക്ഷേമത്തിന്റെ ഭാഗമായി സൗജന്യ ഓർത്തോപിഡിക് ക്യാമ്പും കൂടാതെ ആരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു.  ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. മുഹമ്മദ് ഉവൈസ് (CMO, കൊയിലി ഹോസ്പിറ്റൽ, കണ്ണൂർ) നിർവഹിച്ചു. തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. മുഹമ്മദ് സിറാജ് സൗജന്യ കൺസൾട്ടേഷൻ നൽകി.

സമൂഹ സേവനത്തിന്റെ ഭാഗമായി, ആഫിയ ക്ലിനിക് 1500 രൂപ മൂല്യമുള്ള ബോൺ മിനറൽ ഡെൻസിറ്റി (BMD) പരിശോധന പൂർണ്ണമായും സൗജന്യമായി ഒരുക്കി. കൂടാതെ മദ്രസയുടെ ആവശ്യത്തിനായി ഫസ്റ്റ് എയ്ഡ് ബോക്സും, ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്കായി ഫാമിലി ഹെൽത്ത് കാർഡുകളും ഡോ. മുഹമ്മദ് സിറാജ് കൈമാറി. സമൂഹാരോഗ്യ ബോധവൽക്കരണത്തിനും ഗുണമേന്മയുള്ള ചികിത്സ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനും ആഫിയ ക്ലിനിക്ക് പുലർത്തുന്ന പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമായിരുന്നു ഈ ക്യാമ്പ്. ക്യാമ്പിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

Previous Post Next Post